Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youth Dies

കൊല്ലത്ത് റീ​ൽ​സ് ചി​ത്രീ​ക​രണത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​ക്കാ​യി റീ​ൽ​സ് ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. കാ​ട്ടി​ൽ​ക്ക​ട​വ് മ​രു​തൂ​ർ​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി അ​ര​വി​ന്ദ് (22) ആ​ണ് മ​രി​ച്ച​ത്.

അ​ര​വി​ന്ദും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് മൂ​ന്ന് ബൈ​ക്കു​ക​ളി​ലാ​യി റോ​ഡി​ൽ വെ​ച്ച് റീ​ൽ​സ് ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ബൈ​ക്കു​ക​ളു​ടെ ഹാ​ൻ​ഡി​ലു​ക​ൾ ത​മ്മി​ൽ ത​ട്ടി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട ഒ​രു ബൈ​ക്ക് റോ​ഡ​രി​കി​ലെ വൈ​ദ്യു​തി പോ​സ്റ്റി​ലും, മ​റ്റൊ​ന്ന് സ​മീ​പ​ത്തെ ടൈ​ൽ​സ് ക​ട​യു​ടെ ഗോ​ഡൗ​ണി​ലേ​ക്കു​മാ​ണ് ഇ​ടി​ച്ചു​ക​യ​റി​യ​ത്.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ര​വി​ന്ദി​നെ​യും മ​റ്റ് ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളെ​യും ശാ​സ്താം​കോ​ട്ട ഭ​ര​ണി​ക്കാ​വ്, ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​ര​വി​ന്ദ് പി​ന്നീ​ട് മ​രി​ച്ചു. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.

District News

പ​ട്ടി​ക്കാ​ട് മേ​ൽ​പ്പാ​ത​യി​ൽ ബൈ​ക്ക​പ​ക​ടം; യു​വാ​വ് മ​രി​ച്ചു

പ​ട്ടി​ക്കാ​ട്: ദേ​ശീ​യ​പാ​ത പ​ട്ടി​ക്കാ​ട് മേ​ൽ​പ്പാ​ത​യി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു. പാ​ല​ക്കാ​ട് ക​ല്ലേ​ക്കാ​ട് സ്വ​ദേ​ശി വ​ട​ക്കേ​പു​ര വീ​ട്ടി​ൽ ചാ​മി മ​ക​ൻ സു​രേ​ഷ് കു​മാ​ർ (45) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30ഓ​ടെ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​രേ​ഷ് കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പീ​ച്ചി പോ​ലീ​സും ദേ​ശീ​യ​പാ​ത റി​ക്ക​വ​റി വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

District News

കൊ​യി​ലാ​ണ്ടി​യി​ൽ വീ​ണ്ടും ബൈ​ക്ക​പ​ക​ടം; യു​വാ​വ് മ​രി​ച്ചു

കൊ​യി​ലാ​ണ്ടി: സ്റ്റേ​റ്റ് ബാ​ങ്കി​ന് സ​മീ​പം ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കോ​മ​ത്ത്ക​ര തോ​ട്ട​ത്തി​ൽ താ​ഴെ താ​മ​സി​ക്കും സു​ബി​ലാ​ഷ് (42) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് അ​പ​ക​ടം.

ഭ​ക്ഷ​ണം വാ​ങ്ങി മ​ട​ങ്ങു​ന്ന​തി​നി​ടെ കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തുനി​ന്ന് വ​ന്ന ഡ്യൂ​ക്ക് ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ബി​ലാ​ഷി​നെ ആ​ദ്യം കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. അ​ച്ഛ​ൻ: വാ​സു. അ​മ്മ: ലീ​ല. ഭാ​ര്യ: വി​ധു. മ​ക​ൻ: ധാ​ൻ​വി​ക്. സ​ഹോ​ദ​ര​ൻ: സു​ധി.

Kerala

കുമരകത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു

കുമരകം: കോണത്താറ്റു പാലത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശൂർ സ്വദേശിയും ചെങ്ങളം കടത്തുകടവിലെ ജ്യൂസ് കട ജീവനക്കാരനുമായ നെവീൻ വിൻസെന്‍റ് ( 32 )മരിച്ചു.

അപകടത്തിൽ സഹയാത്രികൻ ചെങ്ങളം വലിയപുല്ലാട്ട് വീട്ടിൽ കൃഷ്ണകുമാറിന് (അയ്യപ്പൻ -28) സാരമായി പരിക്കേറ്റു. ചെങ്ങളം കടത്തു കടവിലെ ജ്യൂസോ ഷോപ്പ് മാനേജരാണ് തൃശൂർ തട്ടിൽ നടക്കലൻ വീട്ടിൽ നെവിൻ .

ജ്യൂസോ ഷോപ്പിന് എതിർവശം പച്ചക്കറി കട നടത്തുന്ന വ്യക്തിയാണ് കൃഷ്ണകുമാർ . ഇരുവരും കഴിഞ്ഞ രാത്രി 12 - നുള്ള സിനിമ കാണാൻ കുമരകത്തേക്ക് പുറപ്പെട്ടതായിരുന്നു. കോണത്താറ്റു പാലത്തിൽ ടാങ്കർ ലോറിയെ മറികടക്കുന്നതിനിടയിൽ മറ്റൊരു ബൈക്ക് കാറിനെ മറികടന്ന് കുമരകം ഭാഗത്തു നിന്ന് എത്തിയതാണ് അപകടകാരണം.

ബൈക്കിൽ നിന്ന് തെറിച്ച് വീണ നെവീന്‍റെ ശരീരത്തിലൂടെ ടാങ്കർ ലോറിയുടെ ടയർ കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു. പരിക്കേറ്റ കൃഷ്ണകുമാറിനെ ആംമ്പുലൻസിൽ മെഡിക്കൽ കോളജിലെത്തിച്ചു.

കുമരകം പോലീസെത്തിയാണ് മൃതദേഹം മെഡിക്കൽ കോളജിലെത്തിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഇടതു വാരിയെല്ലുകളും കൈയും ഒടിഞ്ഞ കൃഷ്ണകുമാർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

District News

വൈ​ദ്യു​ത പോ​സ്റ്റി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

നെ​ടു​മ​ങ്ങാ​ട്: വൈ​ദ്യു​ത പോ​സ്റ്റി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ക​ല്ലാ​ർ അം​ബേ​ദ്ക​ർ ന​ഗ​ർ റോ​യ് ഭ​വ​നി​ൽ അ​ജി​ത് കെ.​റോ​യ് (26) ആ​ണ് മ​രി​ച്ച​ത്.

പ​ന​വൂ​ർ വാ​ഴോ​ട് ജം​ക്ഷ​ന് സ​മീ​പം ക​ഴി​ഞ്ഞ ഏ​ഴി​ന് രാ​ത്രി 9.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സ്കൂ​ട്ട​റി​ൽ പ​ന​വൂ​രി​ൽ പോ​യി തി​രി​കെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു അ​ജി​ത്. എ​തി​രേ വ​ന്ന വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്കൂ​ട്ട​ർ വൈ​ദ്യു​ത പോ​സ്റ്റി​ൽ ഇ​ടി​ച്ച​ത്. കൊ​ല്ല​കൊ​ള​പ്പ​ള്ളി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ്. ഭാ​ര്യ: ലി​ൻ​ഷി.

District News

ബൈ​ക്ക​പ​ക​ടം: യു​വാ​വ് മ​രി​ച്ചു

കൂ​ത്തു​പ​റ​മ്പ്: അ​ഞ്ച​ര​ക്ക​ണ്ടി വ​ണ്ണാ​ന്‍റെ​മെ​ട്ട​യി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. മാ​ങ്ങാ​ട്ടി​ടം ശ​ങ്ക​ര​നെ​ല്ലൂ​ർ കു​ടു​ക്കി​മെ​ട്ട​യി​ലെ ചാ​ത്തോ​ത്ത് വീ​ട്ടി​ൽ സാ​യ​ന്ത് (24) ആ​ണ് മ​രി​ച്ച​ത്. മൊ​ബൈ​ൽ ഫോ​ൺ ടെ​ക്നീ​ഷ്യ​നാ​യി​രു​ന്നു.

ചാ​മ്പാ​ട് കൂ​ർ​മ്പ​ക്കാ​വ് താ​ല​പ്പൊ​ലി മ​ഹോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സു​ഹൃ​ത്തി​നോ​ടൊ​പ്പം ബൈ​ക്കി​ൽ മ​ട​ങ്ങ​വേ ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി വ​ണ്ണാ​ന്‍റെ​മെ​ട്ട​യി​ൽ വ​ച്ച് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഇ​യാ​ളോ​ടൊ​പ്പം ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​നും പ​രി​ക്കേ​റ്റു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സാ​യ​ന്തി​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. കെ.​പി. രാ​മ​ച​ന്ദ്ര​ൻ -ഷീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സ്നേ​ഹ, ശ്വേ​ത (മാ​ങ്ങാ​ട്ടി​ടം പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം).

District News

കു​ഴി​യി​ല്‍ വീ​ണ് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ം‍: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേസെടുത്തു

തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ടം മാ​വി​ന്‍​ചു​വ​ട്ടി​ല്‍ റോ​ഡ​രി​കി​ലെ കു​ഴി​യി​ല്‍ വീ​ണ് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ജി​ല്ല​യ്ക്കു പു​റ​ത്തു​ള്ള എ​സ്പി​യെ നി​യോ​ഗി​ച്ച് ജി​ല്ലാ​ക​ള​ക്ട​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ഉ​ത്ത​ര​വി​ട്ടു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ സൗ​ത്ത് സോ​ണ്‍ ഐ ​ജി നി​ര്‍​ദേ​ശി​ക്ക​ണം.​പ​ത്ര​വാ​ര്‍​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്.​

കു​ഴി അ​ട​യ്ക്കാ​നു​ള്ള അ​ധി​കാ​രം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നാ​ണോ എ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ക​ണ്ടെ​ത്ത​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്ത് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്ക​ണം. എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മ​തി​യാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം ഐ​ജി ല​ഭ്യ​മാ​ക്ക​ണം.

യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ള്‍, കു​ഴി​യ​ട​യ്ക്ക​ണ​മെ​ന്ന് നേ​ര​ത്തേ ആ​വ​ശ്യ​പ്പെ​ട്ട നാ​ട്ടു​കാ​ര്‍, പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ മൊ​ഴി​ക​ളെ​ടു​ക്ക​ണം.​ ഇ​തേ സ്ഥ​ല​ത്ത് മു​മ്പ് അ​പ​ക​ട​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നും ജെ​യ്‌​സ് ബെ​ന്നി ഓ​ടി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന് പൂ​ര്‍​ണ ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​വ​റേ​ജ് ഉ​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്ക​ണം. മ​രി​ച്ച​യാ​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും വി​ലാ​സ​വും റി​പ്പോ​ര്‍​ട്ടി​ല്‍ ഉ​ള്‍​ക്കൊ​ള്ളി​ക്ക​ണം.

കു​ഴി അ​ട​യ്ക്കാ​ന്‍ ഉ​ത്ത​ര​വാ​ദി​ത്വമു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രും വി​ലാ​സ​വും റി​പ്പോ​ര്‍​ട്ടി​ലു​ണ്ടാ​വ​ണം.​യു​വാ​വി​ന്‍റെ ആ​ശ്രി​ത​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും റി​പ്പോ​ര്‍​ട്ടി​ല്‍ ചേ​ര്‍​ക്ക​ണം. അ​പ​ക​ട​ത്തെ​കു​റി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ഇ​ന്‍റേണ​ല്‍ വി​ജി​ല​ന്‍​സ് വിം​ഗ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ റി​പ്പോ​ര്‍​ട്ട് ല​ഭ്യ​മെ​ങ്കി​ല്‍ അ​തും ഹാ​ജ​രാ​ക്ക​ണം.​അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ആ​റാ​ഴ്ച​യ്ക്ക​കം സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് കൈ​മാ​റ​ണം. റി​പ്പോ​ര്‍​ട്ടി​നൊ​പ്പം ജി​ല്ലാ ക​ള​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ടും ചേ​ര്‍​ത്ത് ര​ണ്ടാ​ഴ്ച​യ്ക്ക​കം ക​മ്മീ​ഷ​നി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.

യു​വാ​വി​ന്‍റെ ആ​ശ്രി​ത​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​യി​ട്ടു​ണ്ടോ​യെ​ന്നും ന​ല്‍​കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.​പൊ​തു​മ​രാ​മ​ത്ത് (റോ​ഡ്‌​സ്) വ​കു​പ്പ് ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ ആ​റാ​ഴ്ച​യ്ക്ക​കം പ്ര​ത്യേ​ക റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണം. ഇ​തി​നൊ​പ്പം പൊ​തു​മ​രാ​മ​ത്ത് ഇ​ന്‍റേണ​ല്‍ വി​ജി​ല​ന്‍​സ് വിം​ഗി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടും ഉ​ള്‍​ക്കൊ​ള്ളി​ക്ക​ണം.

ജി​ല്ലാ ക​ള​ക്ട​റു​ടെ​യും ചീ​ഫ് എ​ന്‍​ജി​നി​യ​റു​ടെ​യും പ്ര​തി​നി​ധി​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നും തൊ​ടു​പു​ഴ​യി​ല്‍ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നും തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.

 

District News

ദേ​ശീ​യ​പാ​ത സ​ർ​വീ​സ് റോ​ഡി​ൽ ബൈ​ക്കു​ക​ളും പി​ക്ക​പ്പ്‌​വാ​നും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

ഉ​പ്പ​ള: ബ​ന്തി​യോ​ടി​നു സ​മീ​പം ദേ​ശീ​യ​പാ​ത​യു​ടെ സ​ർ​വീ​സ് റോ​ഡി​ൽ ര​ണ്ടു ബൈ​ക്കു​ക​ളും പി​ക്ക​പ്പ്‌​വാ​നും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു.

മം​ഗ​ളൂ​രു യേ​ന​ക്ക​ല്ല് പ​ടി​ന​ടു​ക്ക​യി​ലെ സു​രേ​ഷ് റൈ​യു​ടെ മ​ക​ൻ നി​ര​ഞ്ജ​ൻ (24) ആ​ണ് മ​രി​ച്ച​ത്. മ​റ്റൊ​രു ബൈ​ക്കി​ലെ യാ​ത്രി​ക​ൻ മം​ഗ​ളൂ​രു ശ​ക്തി​ന​ഗ​ർ സ്വ​ദേ​ശി കൃ​തി​ക ബെ​ന്നി​യെ (24) ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി 12.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കുക​യാ​യി​രു​ന്ന യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കു​ക​ൾ എ​തി​രേ വ​ന്ന പി​ക്ക​പ്പ്‌​വാ​നു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ യു​വാ​ക്ക​ളെ ഉ​ട​ൻ ത​ന്നെ ബ​ന്തി​യോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും നി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് മം​ഗ​ളൂരു​വി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ദേ​ശീ​യ​പാ​ത​യു​ടെ ഇ​ടു​ങ്ങി​യ സ​ർ​വീ​സ് റോ​ഡു​ക​ളി​ൽ വാ​ഹ​ന​ത്തി​ര​ക്കേ​റു​ന്ന​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും വ​ഴി​വ​യ്ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്ന് നേ​ര​ത്തേ നി​ര​വ​ധി ത​വ​ണ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.

District News

ബൈ​ക്ക് വൈ​ദ്യു​ത​ത്തൂ​ണി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

മ​ട്ട​ന്നൂ​ർ: പു​ലി​യ​ങ്ങോ​ട് ബൈ​ക്ക് വൈ​ദ്യു​ത​ത്തൂ​ണി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. മ​ട്ട​ന്നൂ​ർ അ​മ്പ​ലം റോ​ഡി​ൽ ല​യ​ൺ​സ് ക്ല​ബി​നു സ​മീ​പ​ത്തെ കെ. ​സ​ച്ചി​ൻ (27) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പു​ലി​യ​ങ്ങോ​ടാ​യി​രു​ന്നു അ​പ​ക​ടം. അ​യ്യ​ല്ലൂ​രി​ൽ പി​എ​സ്‌​സി പ​രി​ശീ​ല​ന ക്ലാ​സ് ക​ഴി​ഞ്ഞു​മ​ട​ങ്ങു​ക​യാ​യി​രു​ന്ന സ​ച്ചി​ൻ സ​ഞ്ച​രി​ച്ച ബൈ​ക്ക് വൈ​ദ്യു​ത​ത്തൂ​ണി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

വ​യ​റി​നും മ​റ്റും പ​രി​ക്കേ​റ്റ യു​വാ​വി​നെ മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രേ​ത​നാ​യ ജ​നാ​ർ​ദ​ന​ൻ-​സു​ധീ​ഷ്ണ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​രി: ആ​ര്യ. സം​സ്കാ​രം ഇ​ന്ന് 12ന് ​പൊ​റോ​റ വാ​ത​ക ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും.

District News

രാ​മ​നാ​ട്ടു​ക​ര-​വെ​ങ്ങ​ളം റീ​ച്ചി​ലെ സ​ർ​വീ​സ് റോ​ഡി​ൽ അ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ദേ​ശീ​യ​പാ​ത രാ​മ​നാ​ട്ടു​ക​ര-​വെ​ങ്ങ​ളം റീ​ച്ചി​ലെ സ​ർ​വീ​സ് റോ​ഡി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ത​ല​ക്കു​ള​ത്തൂ​ർ പു​റ​ക്കാ​ട്ടി​രി താ​ഴ​ത്തേ​യി​ൽ ക​ന​ക​ശ്രീ​യി​ൽ ജി.​നി​ർ​മ​ൽ (31) ആ​ണ് മ​രി​ച്ച​ത്.

മ​ലാ​പ്പ​റ​മ്പ് സ​ർ​വീ​സ് റോ​ഡി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന ഭാ​ഗ​ത്ത് നി​ർ​മ​ൽ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ ഡി​വൈ​ഡ​റി​ലും മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ലും ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

പു​റ​ക്കാ​ട്ടേ​രി​യി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ന്ന​തി​നി​ടെ പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. നാ​ട്ടു​കാ​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി നി​ർ​മ​ലി​നെ ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലാ​ണു​ള്ള​ത്. നി​ർ​മാ​ണം ന​ട​ത്തു​ന്ന ഭാ​ഗ​ത്ത് വ്യ​ക്ത​മാ​യ സൂ​ച​നാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തും മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ൽ പാ​ര്‍​ക്കിം​ഗ്‌ ലൈ​റ്റു​ക​ൾ തെ​ളി​ക്കാ​ത്ത​തു​മാ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

District News

നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റ്റൊ​രു ബൈ​ക്കി​ലി​ടി​ച്ച് അ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പേ​ട്ട മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. പാ​റ​ശാ​ല പ്ലാ​മൂ​ട്ടു​ക​ട ചെ​മ്മ​ണ്‍​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ ശ​ര​ത്ത് (23) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 12ന‌ാ​യി​രു​ന്നു സം​ഭ​വം. ശ​ര​ത്തും സു​ഹൃ​ത്താ​യ സി​വി​നും യ​മ​ഹ ആ​ര്‍15 ബൈ​ക്കി​ല്‍ പേ​ട്ട​യി​ല്‍ നി​ന്ന് ആ​ന​യ​റ​യി​ലേ​ക്ക് പോ​കു​ന്ന യൂ​ടേ​ണ്‍ ഭാ​ഗ​ത്ത് തി​രി​യു​ന്ന​തി​നാ​യി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ പി​റ​കി​ല്‍​നി​ന്നു വ​ന്ന യു​വാ​വ് ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി സു​ഹൃ​ത്തു​ക്ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ന് പി​റ​കി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സി​വി​ന്‍ ആ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്. പി​റ​കി​ലി​രു​ന്ന ശ​ര​ത്ത് ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണാ​ണ് മ​രി​ച്ച​ത്.

പേ​ട്ട പോ​ലീ​സ് എ​ത്തി​യാ​ണ് യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ സി​വി​ന്‍റെ കൈ​ക​ള്‍​ക്കും വാ​രി​യെ​ല്ലി​നും പൊ​ട്ട​ലു​ണ്ട്. ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പി​റ​കേ​വ​ന്ന ബൈ​ക്ക് അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പേ​ട്ട എ​സ്ഐ പ​റ​ഞ്ഞു.

District News

ഓ​ട്ടോ​റി​ക്ഷ പോ​സ്റ്റി​ലി​ടി​ച്ച് മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു


പു​തു​ക്കാ​ട്: മ​ര​ത്താ​ക്ക​ര കു​ഞ്ഞ​നം​പാ​റ​യി​ൽ നി​യ​ന്ത്ര​ണംവി​ട്ട ഓ​ട്ടോ​റി​ക്ഷ വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു.​ ക​ല്ലൂ​ർ കോ​ട്ടാ​യി സ്വ​ദേ​ശി തേ​റാ​ട്ടി​ൽ ക​ള​പ്പു​ര വീ​ട്ടി​ൽ ഡേ​വീ​സി​ന്‍റെ മ​ക​ൻ ഡെ​ൽ​സ​ൻ (46) ആ​ണ് മ​രി​ച്ച​ത്.


ക​ഴി​ഞ്ഞ മാ​സം 28ന് ​രാ​ത്രി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഡെ​ൽ​സ​ൻ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള‌​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് മ​രി​ച്ച​ത്.​ ഒ​ല്ലൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.ഭാ​ര്യ: ആ​ൻ​സി. സം​സ്കാ​രം ഇന്നു രാ​വി​ലെ 11ന് ​ക​ല്ലൂ​ർ ഈ​സ്റ്റ് സെ​ന്‍റ് റാ​ഫേ​ൽ പ​ള്ളി​യി​ൽ.

Kerala

കു​ന്നം​കു​ള​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​ക്ക​ൾ മ​രി​ച്ചു

കു​ന്നം​കു​ളം: നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. കാ​ണി​യാ​മ്പ​ലി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​വി​ല​ക്കാ​ട് കൂ​ളി​യാ​ട്ടി​ൽ പ്ര​ണ​വ് (26 ), കാ​വി​ല​ക്കാ​ട് മ​മ്പ​റ​മ്പി​ൽ ജി​ഷ്ണു (27) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കാ​ണി​പ്പ​യ്യൂ​രി​ൽ നി​ന്നും ചാ​യ​കു​ടി​ച്ച് വ​രി​ക​യാ​യി​രു​ന്ന ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് കാ​ണി​യാ​മ്പാ​ൽ പ​ന​ങ്ങാ​യി ഇ​റ​ക്ക​ത്തി​ൽ വ​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ഇ​വ​രു​ടെ മു​ന്നി​ൽ പോ​യി​രു​ന്ന കൂ​ട്ടു​കാ​ർ ഇ​വ​രെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് തി​രി​കെ വ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രും അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത് ക​ണ്ട​ത്. ഉ​ട​നെ ര​ണ്ടു​പേ​രെയും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Latest News

Corehub Up